രാമക്ഷേത്ര പുരോഹിതര്‍ക്ക് കാവിയും മൊബൈല്‍ ഫോണും വേണ്ട …
അയോധ്യ രാമക്ഷേത്രത്തില്‍ പുരോഹിതന്മാരുടെ വസ്ത്രധാരണത്തില്‍ പുതിയ മാനദണ്ഡം വെച്ച് ക്ഷേത്ര ട്രസ്റ്റ്. പുരോഹിതര്‍ കടും മഞ്ഞ നിറത്തിലുള്ള തലപ്പാലും കുര്‍ത്തയും ദോത്തിയും ധരിക്കണമെന്നാണ് ക്ഷേത്രസമിതി നിര്‍ദേശം. പുരോഹിതര്‍ ക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകരുതെന്നും നിര്‍ദേശമുണ്ട്. പുരോഹിതന്മാര്‍ക്കിടയില്‍ ഏകീകരണമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
‘രാമക്ഷേത്രത്തിലെ പുരോഹിതന്മാരുടെ വസ്ത്രധാരണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചു. മുഖ്യപുരോഹിതനും നാല് സഹായികളും 10 ട്രെയിനികളും അടക്കം എല്ലാവരും കടും മഞ്ഞ നിറത്തിലുള്ള തലപ്പാവും കുര്‍ത്തയും ദോത്തിയും ധരിക്കണം’, രാമക്ഷേത്രത്തിലെ അസിസ്റ്റന്റ് പുരോഹിതനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ചിലര്‍ കാവിയും ചിലര്‍ മഞ്ഞ വസ്ത്രങ്ങളുമായിരുന്നു ധരിച്ചിരുന്നത്. വസ്ത്രധാരണത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.