രാമക്ഷേത്രം തുണച്ചില്ല..അയോധ്യയിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു…
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ലല്ലു സിംഗ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ്‌പിയുടെ അവധേഷ് പ്രസാദ് ആണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. ആർജെഎസ്‌എസ്‌പിയുടെ അനിൽ കുമാർ റാവത്ത് ആണ് രണ്ടാം സ്ഥാനത്ത്. രാമക്ഷേത്രം ബിജെപിക്ക് ഗുണമുണ്ടാക്കിയില്ല എന്നാണ് അയോധ്യയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.