രാത്രി 12 മണിക്ക് ഗേറ്റ് തുറന്നപ്പോൾ പുറത്തിറങ്ങിയ നായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു…അന്വേഷണം….

തിരുവല്ലയിൽ സാമൂഹിക വിരുദ്ധരുടെ അക്രമണത്തിൽ പൊലീസ് നായ ഇനത്തിൽപ്പെട്ട നായക്ക് ഗുരുതര പരിക്ക്. കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ നായയെ ആണ് വ്യാഴാഴ്ച രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടന്നത്. രാത്രി പന്ത്രണ്ട് മണിക്ക് ഗേറ്റ് തുറന്നപ്പോൾ പുറത്ത് ഇറങ്ങിയ നായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. അടിയുടെ അഘാതത്തിൽ തലച്ചോറ് വരെ പുറത്ത് വന്നു. മൂക്കിന്റെ പാലവും തകർന്നു.

തുടർന്ന് ചെങ്ങന്നൂർ വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോയ നായയെ ഡോ. സുനിൽ കുമാറിന്റെ നേത്യത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ട ഓപ്പറേഷന് വിധേയമാക്കി. ഓപ്പറേഷൻ നടത്തിയെങ്കിലും അപകട നില ഇതുവരെ തരണം ചെയ്യതിട്ടില്ല. തുടർന്ന് പുളിക്കീഴ് പൊലീസിൽ പരാതി നൽകി. സി ഐ അജിത്ത്കുമാർ എസ് ഐ മാരായ സുരേന്ദ്രൻ , കുരുവിള എന്നിവരുടെ നേത്യത്വത്തിൽ അന്വേഷണം നടത്തിവരുന്നു. ഈ പ്രദേശത്ത് മദ്യപൻന്മാരുടെയുംസാമൂഹിക വിരുദ്ധരുടെയും ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button