രാത്രി കഴിഞ്ഞത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിൽ.. ആറു വയസ്സുകാരിയുടെ മൊഴി…
കൊല്ലം: ഓയൂരിലെ ആറു വയസ്സുകാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തട്ടികൊണ്ട് പോയ ദിവസം രാത്രി താമസിപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. പോകുന്ന വഴി പലയിടത്തും വാ പൊത്തി പിടിച്ചുവെന്നും തന്റെ തല ബലം പ്രയോഗിച്ച് താഴ്ത്തിയെന്നും കുട്ടി പറയുന്നു. ചികിത്സയിലൂടെയും കൗൺസിലിംഗിലൂടെയും കുട്ടിയുടെ ആരോഗ്യനിലയും മാനസികനിലയും ഭേദപ്പെട്ടതിന് ശേഷമാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. താമസിപ്പിച്ച സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ കണ്ടുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.തട്ടിക്കൊണ്ടു പോയതിന് പിറ്റേ ദിവസം രാവിലെ വീണ്ടും യാത്ര കാറിലും പിന്നീട് ഓട്ടോയിലുമായിരുന്നുവെന്നാണ് മൊഴി. തന്നെ ആശ്രാമത്ത് കൊണ്ട് വിട്ടപ്പോൾ പപ്പവരുമെന്ന് പ്രതികൾ അറിയിച്ചതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്.