രാത്രിയിൽ വീടാക്രമിച്ച് യുവാവിനെയും മാതാപിതാക്കളേയും ഭാര്യ പിതാവും സംഘവും മർദിച്ചു…

കിളിമാനൂർ: രാത്രിയിൽ വീടുകയറി യുവാവിനേയും,വയോധികരായ മാതാപിതാക്കളേയും ഭാര്യാപിതാവിൻറെ നേതൃത്വത്തിലെത്തിയ സംഘം മർദിച്ചതായി പരാതി.അടയമൺ ചെറുനാരകംകോട്  പ്ലാവിള പുത്തൻ വീട്ടിൽ ഗുരുദത്ത് (34), അച്ഛൻ മുൻ സൈനികനായ ചന്ദ്രദാസൻ (72),അമ്മ ഗീത(63) എന്നിവരാണ് അക്രമിക്കപ്പെട്ടത്. തലയ്ക്കും നെഞ്ചിലും,വാരിയെല്ലിനും സാരമായി പരിക്കേറ്റ ഗുരുദത്തിനെയും, അക്രമിക ളുടെ ചവിട്ടേറ്റ് തെറിച്ചുവീണ മാതാ – പിതാക്കളെയും നാട്ടുകാരാണ് ആശു പത്രിയിലെത്തിച്ചത്.വീട്ടുപകരണങ്ങളും വാഹനവും സംഘം അടിച്ചു തകർത്തു. ആക്രമണത്തിൽ പരിക്കേറ്റ മൂവരും പാരിപ്പള്ളി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി.

ഞായറാഴ്ച രാത്രി 7.15 ഓടെയായിരുന്നു സംഭവം. ആക്രമണം അറിയിച്ചെങ്കിലും കിളിമാനൂർ പോലീസ് യഥാസമയം എത്തിയില്ലെന്ന് ആരോപണമുണ്ട്.തന്നെയും മാതാപിതാക്കളെയും വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഗുരുദത്തിൻ്റെ പരാതിയിൽ ഭാര്യ പിതാവ് അശോകൻ, ബന്ധുക്കളായ ബൗദ്ധൻ, സന്തോഷ്, ഉത്തമൻ, കണ്ടാലറി യാവുന്ന ചിലർ എന്നിവരെ പ്രതി ചേർത്ത് കിളിമാനൂർ പോലീസ് കേസെടുത്തു. ക്രൂരമായ ആക്രമണമായിട്ടും നിസാരമായ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു.

Related Articles

Back to top button