രാജ്യസഭാ സീറ്റ് വിട്ടു വീഴ്ച ചെയ്ത് സിപിഎം..നിലവിൽ ഒഴിവുള്ള സീറ്റ് കേരള കോൺഗ്രസ് എമ്മിനും സി.പിഐക്കും നൽകും….
രാജ്യസഭ സീറ്റ് ഘടകകക്ഷികള്‍ക്ക് വിട്ടു കൊടുത്ത് സിപിഎം. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ടു സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസ് (എം) നുമാണ് സിപിഎം വിട്ടു നല്‍കിയത്. ഇടത് മുന്നണി ടീമായി പ്രവർത്തിക്കുന്നു എന്ന് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.ഇടതുമുന്നണിയിൽ ഐക്യവും കെട്ടുറപ്പും ഉണ്ടെന്നും,സിപിഎമ്മിന് ഒറ്റയ്ക്ക് ജയിക്കാനുള്ള സാഹചര്യം ഉണ്ട്. എന്നിട്ടും പാർട്ടി സവിശേഷ നിലപാടെടുത്തത് മുന്നണിയെ മുന്നോട്ട് നയിക്കാൻ എന്നും ജയരാജൻ വ്യക്തമാക്കി. ജോസ് കെ മാണി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.