രാജ്യത്തെ പ്രധാന വ്യക്തികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കും.. നിര്‍ദ്ദേശം കൈമാറി കേന്ദ്ര സര്‍ക്കാര്‍…
ന്യൂഡൽഹി: സുരക്ഷാ ഭീഷണിയുള്ള പ്രധാന വ്യക്തികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോ തുടങ്ങിയ പൊതുപരിപാടികളില്‍ സുരക്ഷയും ജാഗ്രതയും വര്‍ദ്ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ എടുത്തുപ്പറഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്‍ മൂന്ന് പ്രധാന മേഖലകലെക്കുറിച്ചാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ശാരീരിക സുരക്ഷാ നടപടികള്‍, സാങ്കേതിക നിരീക്ഷണം, വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തില്‍ സൈനിക ഡ്രില്ലുകള്‍ എന്നിവയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.