രാജ്യത്തെ ഒന്നാം നമ്പർ വാഹന നിർമ്മാതാക്കൾ ഇനി അവരാണ്.. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് മാരുതി സുസുക്കിയെ …
ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സിൻ്റെ വിപണി മൂലധനം ആദ്യമായി നാല് ലക്ഷം കോടി കടന്നു. ഓട്ടോ സ്റ്റോക്ക് 6 ശതമാനം ഉയർന്ന് 1,091 രൂപയിലെത്തി. ഈ വർഷം തുടക്കം മുതൽ ടാറ്റ മോട്ടോഴ്‌സിൻ്റെ മൊത്തം ശതമാനം ഓഹരികൾക്ക് 40 ശതമാനം വർധനവുണ്ടായി. ഇതിൻ്റെ ഫലമായി ടാറ്റ മോട്ടോഴ്‌സ് കമ്പനിയുടെ വിപണി മൂല്യം 4 ലക്ഷം കോടി രൂപ കവിഞ്ഞു. ഇതോടെ മാരുതി സുസുക്കിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാവെന്ന സ്ഥാനം സ്വന്തമാക്കി.
കഴിഞ്ഞ മാർച്ചിൽ ടാറ്റ മോട്ടോഴ്‌സിനെ പിന്തള്ളി മാരുതി സുസുക്കി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി മാറിയിരുന്നു. അഞ്ച് മാസത്തിനു ശേഷം ടാറ്റ മോട്ടോഴ്‌സ് വീണ്ടും ഒന്നാം സ്ഥാനത്ത് തിരികെ എത്തിയിരിക്കുകയാണ്. മൂന്നാം സ്ഥാനം 3.5 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ്. നിഫ്റ്റി ഓട്ടോ മാർക്കറ്റ് സൂചികയിൽ ഈ മൂന്ന് കമ്പനികളുടെയും വിഹിതം 50 ശതമാനമാണ്.
.