രാജ്യത്തിനായി ഒരു മെഡൽ വലിയ നേട്ടമെന്ന് ഹർമ്മൻപ്രീത് സിംഗ്…ഇന്ത്യൻ ഹോക്കി ടീം തിരിച്ചെത്തി…

പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം തിരിച്ചെത്തി. ഡൽഹി വിമാനത്താവളത്തിലാണ് ഇന്ത്യൻ ടീം വന്നിറങ്ങിയത്. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ഹോക്കി ടീമിന് വൻസ്വീകരണമാണ് ലഭിച്ചത്. രാജ്യത്തിനായി ഒരു മെഡൽ സ്വന്തമാക്കുന്നത് വലിയ നേട്ടമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിം​ഗ് പ്രതികരിച്ചു.
ഇന്ത്യയ്ക്കായി സ്വർണം നേടുകയായിരുന്നു ലക്ഷ്യം. എന്നാൽ നിർഭാ​ഗ്യവശാൽ ആ നേട്ടത്തിലേക്ക് എത്തിയില്ല. എങ്കിലും വെറും കയ്യോടെ മടങ്ങേണ്ട സാഹചര്യം ഉണ്ടായില്ല. തുടർച്ചയായി രണ്ട് ഒളിംപിക്സിൽ മെഡൽ നേടിയതും അഭിമാനമാണ്. ഇന്ത്യൻ ഹോക്കിയോട് ആരാധകർ കാട്ടിയ സ്നേഹം വലുതാണെന്നും ഹർമ്മൻപ്രീത് സിം​ഗ് വ്യക്തമാക്കി

Related Articles

Back to top button