രാജീവ് ചന്ദ്രശേഖർ എൻ.എസ്.എസ് ആസ്ഥാനത്ത്…
ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖർ തലസ്ഥാനത്ത് എത്തിയിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ദർശനം നടത്തിയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമിട്ടത്. രാജീവിലൂടെ തിരുവനന്തപുരത്ത് വിജയിക്കാമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍. കഴിഞ്ഞ രണ്ട് തവണയും രണ്ടാമതെത്തിയ ബി.ജെ.പി ആദ്യമായാണ് മണ്ഡലത്തിൽ ദേശീയ രാഷട്രീയത്തിൽ നിന്നുള്ള പ്രമുഖനെ രംഗത്തിറക്കുന്നത്.