രാജി വാർത്ത തള്ളി പി കെ ശശി…ഒരു സ്ഥാനവും രാജിവെക്കില്ല..
തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് പി കെ ശശി. പാർട്ടി തനിക്കെതിരെ നടപടിയെടുത്തതായി അറിയില്ലെന്നും എല്ലാം കല്പിത കഥകളെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്. അല്ലാതെ രാജി സമർപ്പിക്കാനല്ല. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ചോദിച്ചപ്പോൾ തനിക്കതൊന്നും അറിയില്ലെന്ന് പറഞ്ഞ് പി കെ ശശി ഒഴിഞ്ഞുമാറി. യൂണിവേഴ്‌സല്‍ സഹകരണ കോളേജിനായി പണം പിരിച്ച വിഷയം ചോദിച്ചപ്പോളും കൃത്യമായ മറുപടിയുണ്ടായില്ല.


