രാജിയുടെ കൊലപാതകം…. നടുക്കം വിട്ടു മാറാതെ മലയോരം….
വെള്ളറട: പട്ടാപ്പകൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയതിൻ്റെ നടുക്കം വിട്ടുമാറിയിട്ടില്ല അമ്പൂരിയലെ നാട്ടുകാർക്ക് .പ്രണയ വിവാഹിതരായി രുന്നു അയൽക്കാരായ മനോജ് സെബാസ്റ്റ്യനും രാജിയും. മനോജ് തിരുവനന്തപുരത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ്. സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായി രുന്നു രാജി.ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് മായക്ക കുടുംബാരോഗ്യകേന്ദ്ര ത്തിൽ ചികിത്സതേടിയശേഷം വീട്ടിലേയ്ക്ക് മടങ്ങിയ രാജിയെ വീടിനു മുന്നിലെ റോഡിൽ വെച്ച് മനോജ് കുത്തി വീഴ്ത്തിയത്. സാധാരണയായി ഇരുചക്രവാഹനത്തിലാണ് രാജി വീടിനു പുറത്തു പോകുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മനോജിൻ്റെ വീടിനു സമീപത്തു കൂടി നടന്നു പോകുകയായിരുന്നു.
ഈ സമയം പിന്നാലെയെത്തിയാണ് മനോജ് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും കഴുത്തിലും നെഞ്ചിലുമായി കുത്തിയത്. ഇതിനിടയിൽ കുടകൊണ്ട് രാജി തടുക്കാൻ ശ്രമിച്ചെങ്കി ലും ഫലമുണ്ടായില്ല. ആക്രമണത്തിൽ റോഡിൽ വീണ രാജിയെ വീണ്ടും ഇയാൾ ആക്രമിച്ചു. ആക്രമണത്തിനിടയിൽ മനോജിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്.
മായത്തേക്കുവന്ന കെ എസ് ആർ ടി സി ബസിലെ ഡ്രൈവറും യാത്രക്കാരുമാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന രാജിയെ കണ്ടത്. കൊല നടത്തിയ ശേഷം വീട്ടിൽക്കയറി ടാപ്പിൽ രക്തക്കറ കഴുകിയ മനോജ് വീടിനുള്ളിൽ തന്നെയുണ്ടായി രുന്നു. രാജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘ പോലീസെത്തിയാണ് വീട്ടിൽനിന്ന് മനോജിനെ പിടികൂടിയത്. കൈയിൽ മുറിവേറ്റ മനോജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ട്. ഇയാളെ തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
നെയ്യാർഡാം പോലീസ് സംഘവും ഫൊറൻസിക് സംഘവും സംഭവസ്ഥല ത്തെത്തി തെളിവുകൾ ശേഖരിച്ചു.വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളെത്തുടർന്ന് ഇരുപത് വർഷം മുൻപ് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം
മായം അൽഫോൺസ മാതാ കടവ് റോഡിൽ ഈരൂരിക്കൽ വീട്ടിൽ രാജിമോൾ(39) കുര്യാക്കോസിന്റെയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും അമ്പൂരി പഞ്ചായത്ത് മുൻ അംഗവുമായ മേരിക്കുട്ടി കുര്യാക്കോസിന്റെയും ഏകമകളാണ്
മായം കോലത്തുവീട്ടിൽ മനോജ് സെബാസ്റ്റ്യനു (50) മായുള്ള ദാമ്പത്യത്തകർച്ചയെത്തുടർന്ന് രാജി കുടുംബവീട്ടിലും മനോജ് സമീപത്തുള്ള സ്വന്തം വീട്ടിൽ ഒറ്റയ്ക്കുമാണ് താമസിച്ചിരുന്നത്. ഇടയ്ക്കിടെ കുടുംബക്കാർ തമ്മിൽ അനുരഞ്ജന ശ്രമങ്ങൾ നടത്തിയെങ്കിലും പിണക്കം മാറ്റാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. നഴ്സിംഗ് വിദ്യാർഥിനിയായ മകളും ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകനുമാണ് ഇവർക്കുള്ളത്.