രാഘവേട്ടന് അത് പറയാനുള്ള അവകാശം ഉണ്ട്… മുഖ്യമന്ത്രിയെ കണ്ടു, ഇനിയും കാണും… സുരേഷ് ഗോപി….


എയിംസ് വിഷയത്തില്‍ പ്രാദേശിക വാദം വേണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരളത്തിന് ഒരു എയിംസ് സാധ്യതയുണ്ടെങ്കില്‍ പ്രാദേശിക വാദം ഉന്നയിച്ച് പിടിവലി നടത്തി വീണ്ടും വൈകിപ്പിക്കരുതെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘ചര്‍ച്ചയെല്ലാവര്‍ക്കുമാകാം. പ്രാദേശികമാവരുത്. തിരുവന്തപുരത്തോ കൊല്ലത്തോ തൃശൂരോ വേണമെന്ന് പറയുന്നില്ല. കേരളത്തിന് വേണമെന്നാണ് ആവശ്യപ്പെട്ടത്.

കേരളത്തിന് വരാന്‍ സാധ്യതയുണ്ടെങ്കില്‍ പ്രാദേശിക വാദം ഉന്നയിച്ച് പിടിവലി നടത്തി വീണ്ടും വൈകിപ്പിക്കരുത്.’ സുരേഷ് ഗോപി പറഞ്ഞു. ‘രാഘവേട്ടന് അത് പറയാനുള്ള അവകാശം ഉണ്ട്. 14 ജില്ലയ്ക്കും അവകാശം ഉണ്ട്. എയിംസ് അര്‍ഹതയുള്ള സ്ഥലത്ത് വരും. മുഖ്യമന്ത്രിയെ കണ്ടു. ഇനിയും കാണും.’ എന്നും സുരേഷ് ഗോപി പറഞ്ഞു.

Related Articles

Back to top button