രാം ചരൺന്റെ കുഞ്ഞിന് പേരിടൽ ചടങ്ങ്…മുകേഷ് അംബാനി സമ്മാനിച്ചത്….
തെന്നിന്ത്യൻ താരമായ രാം ചരണിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആയിരുന്നു ഇന്ന്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും കുടുംബവും ചേർന്ന് ഒരു കോടി രൂപ വിലയുള്ള ഒരു സ്വർണ്ണ തൊട്ടിൽ സമ്മാനിച്ചതായാണ് റിപ്പോർട്ട്. കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ഇന്ന് ഉപാസനയുടെ അമ്മയുടെ വീട്ടിൽ നടന്നു.
മുത്തച്ഛനായ ചിരഞ്ജീവി കുഞ്ഞിനെ രാജകുമാരി” എന്ന് വിശേഷിപ്പിച്ചിരുന്നു. വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിലാണ് കുഞ്ഞിന് ഇന്നത്തെ ചടങ്ങിൽ കുഞ്ഞിന് ക്ലിൻ കാര എന്ന പേരാണ് താര കുടുംബം നൽകിയത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ച് ജൂണ്‍ 20 നാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കൈയിലേന്തി ആശുപത്രിക്ക് പുറത്തേക്ക് വരുന്ന രാം ചരണിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ കുട്ടിക്ക് പേരിട്ടിരിക്കുകയാണ്. മുത്തച്ഛന്‍ ചിരഞ്ജീവിയാണ് കുഞ്ഞിന്‍റെ പേര് സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ അറിയിച്ചിരിക്കുന്നത്.