രഹസ്യ വിവരത്തെ തുടർന്ന് പൊലീസെത്തി..യുവതി അറസ്റ്റിൽ..പിടികൂടിയത്…
തൃപ്പൂണിത്തുറയിലെ അപ്പാർട്ട്മെന്റിൽ നിന്ന് യുവതി പിടിയിലായി. കൊച്ചി സ്വദേശി ജ്യോതിയെയാണ് പൊലീസ് മയക്കുമരുന്നുകളുമായി പിടികൂടിയത്.90ഗ്രാം എംഡിഎംഎ, 9 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ യുവതിയുടെ പക്കൽനിന്നും കണ്ടെത്തി.ഹിൽപാലസ് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് സ്റ്റാച്യു ജംഗ്ഷന് സമീപത്തെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ജ്യോതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു