രഹസ്യ വിവരം കിട്ടി..കുഞ്ഞിനെ കൊന്ന കേസിൽ പ്രതിയായ അമ്മ കഞ്ചാവുമായി പിടിയിൽ…
കണ്ണൂരിൽ കൊലക്കേസ് പ്രതിയായ യുവതിയെ കഞ്ചാവുമായി പിടികൂടി. കരിവെള്ളൂർ ആണൂരിലെ ശിവദം അപ്പാർട്ട്മെന്റിൽ കേരള എക്സൈസ് പയ്യന്നൂർ റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത് .കോട്ടയം സ്വദേശി കെ ശിൽപ്പയാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലും ശിൽപ പ്രതിയാണ്.രഹസ്യ വിവരം കിട്ടിയാണ് എക്സൈസ് സംഘം അപ്പാർട്മെൻ്റിലെത്തിയത്.പയ്യന്നൂർ റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ വി.സുരേഷിനാണ് കഞ്ചാവ് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചത്.