രഹസ്യവിവരം..ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞ് പൊലീസ്..കണ്ടെത്തിയത്…

പത്തനംതിട്ടയിൽ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ഒന്നരക്കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശി ജോയിയെ അടൂർ പൊലീസാണ് പിടികൂടിയത്. ബൈക്കിൽ കഞ്ചാവുമായി വരുന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലുണ്ടായിരുന്ന രൺജിത്ത് ഓടി രക്ഷപ്പെട്ടു. അടൂർ എസ് ഐ ധന്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്. അടൂർ പഴകുളം പ്രദേശം കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പത്തനംതിട്ട എസ്.പി വിനോദ് കുമാറിൻ്റെ നിർദേശത്തെ തുടർന്ന് നാർക്കോട്ടിക് ഡി.വൈ.എസ്.പി ഉമേഷ് കുമാർ.ജെ, അടൂർ ഡി.വൈ. എസ്.പി ജി. സന്തോഷ് കുമാർ, അടൂർ സി ഐ ശ്യം മുരളി,നാർക്കോട്ടിക്ക് സെപൃഷ്യൽ ടീം എസ്.ഐ ആദർശ് വി.എസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസ് പിടിയിലായത്

Related Articles

Back to top button