രഹസ്യവിവരം..പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് ‘ബൺ’..എന്നാൽ വിശദമായി പരിശോധിച്ചപ്പോൾ…..
കോട്ടയം ചങ്ങനാശേരിയിൽ കഴിക്കുന്ന ബണ്ണിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. ചങ്ങനാശേരി പുഴവാത് കൊട്ടാരച്ചിറ അമ്പാടി ബിജു (24), റെയിൽവേ സ്റ്റേഷൻ ഹൗസിങ് ബോർഡ് കോളനി തോപ്പിൽ താഴ്ചയിൽ ടി എസ് അഖിൽ (24) എന്നിവരാണു പിടിയിലായത്.ചങ്ങനാശേരിയിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ പശ്ചാത്തലമടക്കം പരിശോധിക്കുകയാണ്. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എത്തിയ അന്തർ സംസ്ഥാന ബസിലാണ് എംഡിഎംഎയുമായി യുവാക്കൾ എത്തിയത്.