രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു…
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ഇതിന്റെ ചിത്രങ്ങൾ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു.റിവാബ ജഡേജ ബിജെപി എംഎല്‍എയാണ്. ഗുജറാത്തിലെ ജാംനഗര്‍ നോര്‍ത്ത് അസംബ്ലി മണ്ഡലത്തെയാണ് റിവാബ ജഡേജ പ്രതിനിധീകരിക്കുന്നത്. റിവാബ ജഡേജയുടെയും രവീന്ദ്ര ജഡേജയുടെയും ബിജെപി അംഗത്വ കാര്‍ഡിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടുള്ളതാണ് പോസ്റ്റ്. അടുത്തിടെയാണ് ബിജെപി മെമ്പര്‍ഷിപ്പ് ഡ്രൈവ് ആരംഭിച്ചത്.2019ലാണ് റിവാബ ബിജെപിയില്‍ ചേര്‍ന്നത്. 2022ലാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. അടുത്തിടെയാണ് രവീന്ദ്ര ജഡേജ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.