രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹം നിശ്ചയിച്ചു
തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശിയുടെയും ഷൈനിയുടെ മകൾ ജൂനീറ്റയാണ് വധു. ചെന്നിത്തല തന്നെയാണ് വിവാഹം നിശ്ചയിച്ച വിവരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനാണ് രമിത്ത് ചെന്നിത്തല. മൂത്തമകൻ ഡോക്ടർ രോഹിത് ഡോക്ടർ ആയ ശ്രീജയാണ് വിവാഹം കഴിച്ചത്.