രഥയാത്രയ്ക്കിടെ അപകടം..ഒരു മരണം..നിരവധിപേർക്ക് പരുക്ക്…
ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്ക്. ഞായറാഴ്ച വൈകിട്ട് പുരിയിലെ ബഡാ ഡൻഡ റോഡിൽ രഥം വലിക്കുന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്.സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണവിധേയമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് ആളുകളാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്.