രത്തന്‍ ടാറ്റയുടെ ആരോഗ്യനില ഗുരുതരം…

രത്തന്‍ ടാറ്റയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്.
ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എമിരിറ്റസ് ആയ രത്തന്‍ ടാറ്റ( 86) താന്‍ പ്രായസംബന്ധമായ പതിവ് ആരോഗ്യ പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ എത്തിയതെന്ന് തിങ്കളാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെ കുറിച്ച് ടാറ്റ പ്രതിനിധികള്‍ പ്രതികരിച്ചില്ല. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കുറിപ്പില്‍ താന്‍ ആരോഗ്യവാനായി ഇരിക്കുന്നെന്നും ആശങ്കയ്ക്ക് വകയില്ലെന്നുമാണ് രത്തന്‍ ടാറ്റ പറഞ്ഞത്.

Related Articles

Back to top button