രണ്ട് സൈനികര്‍ക്ക് വീരമൃത്യു…
ലഡാക്കില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യ. സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിലാണ് സൈനികർ മരിച്ചത്.സൈനികരായ ശങ്കര റാവു, ഷാനവാസ് അഹമ്മദ് ഭട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്.കിഴക്കന്‍ ലഡാക്കില്‍ ഡ്യൂട്ടിക്കിടെയാണ് അപകടം ഉണ്ടായത്. സൈനികരുടെ വീരമൃത്യവില്‍ ഇന്ത്യന്‍ സൈന്യം അതീവദുഃഖം രേഖപ്പെടുത്തി.