രണ്ട് മാസം മുമ്പ് പ്രണയ വിവാഹം..യുവതി ഹോസ്റ്റല്‍ മുറിയിൽ ജീവനൊടുക്കിയ നിലയിൽ…

കോട്ടയത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സി.എ.വിദ്യാര്‍ഥിനിയായിരുന്നു.ഹോസ്റ്റൽ മുറിയിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് .ഫെബ്രുവരി പത്തിനായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത് . ഇരുവരുടെയും പ്രണയ വിവാഹമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനു ശേഷം ഭർത്താവ് ജോലിക്കായി ബെംഗളൂരുവിലേക്ക് പോയി‌രുന്നു തുടർന്ന് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.

ഓണ്‍ലൈന്‍ പഠനത്തിനായി ഒരുമാസം മുമ്പാണ് യുവതി കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെവന്നതോടെ ഭര്‍ത്താവ് ഹോസ്റ്റലിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു .പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Related Articles

Back to top button