രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ്
രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ്. രണ്ട് യുവതികളുടെയും സമ്മതപ്രകാരമായിരുന്നു വിവാഹം. ജാർഖണ്ഡിലെ ലോഹർദാഗയിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഒരേ വേദിയിൽ വച്ചാണ് യുവാവ് രണ്ട് കാമുകിമാരെയും വിവാഹം കഴിച്ചത്. കുസും ലക്ര, സ്വാതി കുമാരി എന്നീ യുവതികൾ വരൻ സന്ദീപ് ഒറോണിനെ സ്നേഹിച്ചതോടെയാണ് മൂന്ന് പേരുടെയും സമ്മതത്തോടെ ഒരേ സമയം വിവാഹം നടത്തിയത്.
സന്ദീപും കുസും ലക്രയും തമ്മിൽ മൂന്ന് വർഷമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. ഇവർക്ക് ഒരു കുട്ടിയും ഉണ്ട്. ഒരു വർഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലിക്ക് പോയപ്പോഴാണ് അവിടെ ജോലിക്ക് വന്ന സ്വാതി കുമാരിയെ പരിചയപ്പെടുന്നത്. വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഇരുവരും കണ്ടുമുട്ടുന്നത് തുടർന്നു. ഒടുവിൽ വീട്ടുകാരും നാട്ടുകാരും ഇവരുടെ ബന്ധം അറിഞ്ഞ് എതിർപ്പ് തുടങ്ങി. ഗ്രാമവാസികൾ ഒരു പഞ്ചായത്ത് വിളിച്ച് സന്ദീപ് രണ്ട് യുവതികളേയും വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം, സ്ത്രീകളോ അവരുടെ വീട്ടുകാരോ ഈ ഇരട്ട വിവാഹത്തെ എതിർത്തില്ല. ‘രണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിക്കുന്നതിൽ നിയമപരമായ പ്രശ്‌നമുണ്ടാകാം, പക്ഷേ ഞാൻ ഇരുവരെയും സ്നേഹിക്കുന്നു, ഇരുവരെയും ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല’, സന്ദീപ് വ്യക്തമാക്കി.