രണ്ടു വയസുള്ള കുട്ടി വീടിനുള്ളിൽ കുടുങ്ങി….അഗ്നിരക്ഷാസേനയെത്തി രക്ഷപെടുത്തി…
അമ്പലപ്പുഴ: പുന്നമടവാർഡിൽ രണ്ടു വയസുള്ള കുട്ടി വീടിനുള്ളിൽ കുടുങ്ങി.ബുധനാഴ്ച ഉച്ചക്ക്
ഒരു മണിക്ക് എ.എം.സി പുന്നമട വാർഡിൽ എച്ച് .എം .സി ചാപ്പലിന് സമീപമാണ് രണ്ടു വയസ്സുള്ള കുട്ടി വീടിനുള്ളിൽ കുടുങ്ങിയത്. അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി വീടിൻ്റെ പുറകുവശത്തുള്ള വാതിലിൻ്റെ ലോക്ക് പൊളിച്ച് കുട്ടിയെ രക്ഷപ്പെടുത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോജി എൻ ജോയ് യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനു ഡി ,ലോറൻസ് പി .എഫ് ,ബെഞ്ചമിൻ എ .ജെ ,മുഹമ്മദ് നിയാസ് ,ആൻറണി കെ .എസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.