രണ്ടു മക്കളെ മാതാവ് ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി…. ഒടുവിൽ മാതാവും…..
രണ്ടു മക്കളെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഭര്‍ത്താവ് പുറത്ത് പോയ അവസരത്തില്‍ രേവതി (39) രണ്ട് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടില്‍ തിരിച്ചെത്തിയ ഭർത്താവ് ഭാര്യ രേവതിയെയും മക്കളായ ഹര്‍ഷിത (12), കലൈവേന്ദന്‍ (7) എന്നിവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിലെ ഒല്ലപാളയത്താണ് നടുക്കുന്ന സംഭവം. നാഡീസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു രേവതി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ രേവതിയെ ചികിത്സയ്ക്കായി കാങ്കേയം ജെനറല്‍ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലും എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ രേവതിയും മരിച്ചു.