രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം…. സിസിടിവി ദൃശ്യം പുറത്ത്…
തിരുവനന്തപുരം: രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പിടികൂടാൻ വഴിത്തിരിവായ സിസിടിവി ദൃശ്യം പുറത്ത്. കുട്ടിയെ കാണാതായ രാത്രി പ്രതിയായ ഹസൻകുട്ടി ചാക്ക ഭാഗത്തുകൂടി മുഖം തുണികൊണ്ട് മറച്ചു പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രദേശത്തെ മറ്റു സിസിടിവി ദൃശ്യങ്ങളിലും ഹസൻകുട്ടിയുടെ രൂപം കണ്ടു. പോക്സോ ഉൾപ്പെടെ പല കേസുകളിൽ പ്രതിയാണ് പിടിയിലായ ഹസൻകുട്ടി. പ്രതിക്കെതിരെ പോക്സോ ചുമത്തുമെന്നും ഇയാൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചെന്നു തെളിഞ്ഞാൽ വധശ്രമക്കുറ്റം ചുമത്തുമെന്നും കമ്മിഷണർ വ്യക്തമാക്കി.