രണ്ടുപേരെ ഒരേ സമയം വിവാഹം കഴിക്കാൻ പെൺകുട്ടിയുടെ അപേക്ഷ.. കുരുക്കിലായത് ഉദ്യോഗസ്ഥർ…

പത്തനാപുരം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് പത്തനാപുരം സ്വദേശിയായ പെൺകുട്ടി നൽകിയ അപേക്ഷ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് റജിസ്ട്രാർ ഓഫിസുകളിലാണ് പെൺകുട്ടി അപേക്ഷ നൽകിയത്.

സ്പെഷൽ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് റജിസ്ട്രാർ ഓഫിസിലാണ് അപേക്ഷ നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം പുനലൂർ സബ് റജിസ്ട്രാർ ഓഫിസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെൺകുട്ടി അപേക്ഷ നൽകി. പെൺകുട്ടിയുടെ വീട് പത്തനാപുരത്തായതിനാൽ ഈ അപേക്ഷയിൽ ആക്ഷേപം സ്വീകരിക്കുന്നതിനായി, പ്രസിദ്ധകരിക്കുന്നതിന്റെ ഭാഗമായി നോട്ടിസ് പത്തനാപുരം സബ് റജിസ്ട്രാർ ഓഫിസിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥർ, പെൺകുട്ടിയെയും, യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ്.

Related Articles

Back to top button