രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് ജപ്പാനിൽ പൊട്ടിത്തെറിച്ചു…

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരത ജപ്പാനെ വീണ്ടും വേട്ടയാടുന്നു. ജപ്പാനില്‍ അമേരിക്ക രണ്ടാം ലോകമഹായുദ്ധകാലത്ത് നിക്ഷേപിച്ച ബോംബ് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. തെക്ക്-പടിഞ്ഞാറ് ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിലാണ് അപകടമയുണ്ടായത്. അപകടത്തെ തുടര്‍ന്ന്
വിമാനത്താവളം അടച്ചു.സംഭവത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്‌ഫോടനം നടക്കുമ്പോൾ സമീപത്ത് വിമാനങ്ങളൊന്നും സമീപത്ത് ഉണ്ടായിരുന്നില്ലെന്നും 80-ലധികം വിമാനങ്ങൾ റദ്ദാക്കിയെന്നും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.സ്‌ഫോടനത്തെ തുടര്‍ന്ന് റണ്‍വേയില്‍ ഏഴ് മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള ഒരു കുഴി ഉണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അറ്റകുറ്റപണികള്‍ നടക്കുകയാണെന്ന് സര്‍ക്കാര്‍ വക്താക്കളും അറിയിച്ചു.

സെല്‍ഫ് ഡിഫന്‍സ് ഫോഴ്സും പൊലീസും നടത്തിയ അന്വേഷണത്തില്‍ യു.എസ് ബോംബാണ് സ്ഫോടനത്തിന് കാരണമായതെന്ന് കണ്ടെത്തിയത്. അതേസമയം, രണ്ടാം ലോകമഹായുദ്ധ കാലയളവില്‍ നൂറുകണക്കിന് പൊട്ടിത്തെറിക്കാത്ത ബോംബുകള്‍ ജപ്പാനിലുടനീളം യുഎസ് സൈന്യം കുഴിച്ചിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവയില്‍ പലതും രാജ്യത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടെത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button