രണ്ടാം കുട്ടനാട് പാക്കേജ് ഫലപ്രദമായി നടപ്പാക്കണം : കെ.എസ്.കെ.ടി.യു
മാവേലിക്കര- രണ്ടാം കുട്ടനാട് പാക്കേജ് സുതാര്യവും കാര്യക്ഷമവുമായി നടപ്പാക്കണമെന്ന് കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന് തുടക്കംകുറിച്ച് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് കെ.രാഘവന്‍ പതാക ഉയര്‍ത്തി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജി.അജയകുമാര്‍ സ്വാഗതം പറഞ്ഞു. പി.രഘുനാഥ് രക്തസാക്ഷി പ്രമേയവും സി.പ്രസാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.രാഘവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.സത്യപാലന്‍ പ്രവര്‍ത്തന റിപ്പോര്‍ട് അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, എ.ഡി കുഞ്ഞച്ചന്‍, കോമളകുമാരി, എം.കെ പ്രഭാകരന്‍, എ.മഹേന്ദ്രന്‍, ജി.ഹരിശങ്കര്‍, ജി.രാജമ്മ, കെ.മധുസൂദനന്‍, മുരളി തഴക്കര, കോശി അലക്‌സ്, എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ, ശ്രീകുമാര്‍ ഉണ്ണിത്താന്‍, പി.ഗാനകുമാര്‍, ലീല അഭിലാഷ്, ആര്‍.രാജേഷ്, പി.പി സംഗീത, ജയിംസ് ശാമുവേല്‍, ശിവപ്രസാദ്, എസ്.കെ ദേവദാസ് എന്നിവര്‍ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.