രണ്ടര വയസുകാരിയുടെ മരണം.. അച്ഛൻ കസ്റ്റഡിയിൽ…
മലപ്പുറം: കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അച്ഛൻ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായാണ് ഫായിസിനെ കസ്റ്റഡിയിലെടുത്തത്. ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും നിലവില്‍ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.കുഞ്ഞിനെ അച്ഛൻ ഫായിസ് മർദ്ദിച്ചു കൊലപ്പെടുത്തിയതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഫായിസിന്റെ രണ്ടര വയസുള്ള മകൾ ഇന്നലെയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുഞ്ഞിന്റെ അമ്മയുടെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണുള്ളത്.