രഞ്ജിത്തിനെതിരായ ആരോപണങ്ങളിൽ ഉറച്ച് ശ്രീലേഖ മിത്ര…
തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. താൻ വെളിപ്പെടുത്തിയതിൽ ഒരു ഗൂഢാലോചനയുമില്ലെന്നും പറഞ്ഞ മുഴുവൻ കാര്യങ്ങളും പൂർണ്ണ ബോധ്യത്തിൽ നിന്നുള്ളതാണെന്നും ശ്രീലേഖ മിത്ര പറഞ്ഞു. കേസെടുക്കാൻ പരാതി നൽകണമെന്ന സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവനയോടും മിത്ര പ്രതികരിച്ചു. അത്യാവശ്യമെങ്കിൽ നിയമ നടപടിയോട് സഹകരിക്കുമെന്നായിരുന്നു മിത്രയുടെ പ്രതികരണം. അതേ സമയം രഞ്ജിത്തിനെതിരെ വലിയ പ്രതിഷേധമാണ് പല മേഖലയിൽ നിന്നും ഉയർന്നുവരുന്നത്. സിനിമാ മേഖലയിൽ നിന്ന് തന്നെ നിരവധി താരങ്ങളും സംവിധായകരും രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരുന്നു.