രക്ഷാദൗത്ത്യത്തിനായി നാളെ കൂടുതൽ ഉപകരണങ്ങള്‍..ദൗത്യം നാളെ പൂര്‍ത്തിയാകുമെന്ന് കാർവാർ എംഎല്‍എ…
ഷിരൂരിൽ രക്ഷാദൗത്ത്യത്തിനായി നാളെ ഉപകരണങ്ങള്‍ എത്തിക്കാനുള്ള സജ്ജീകരണമൊരുക്കുന്ന പ്രവർത്തനങ്ങള്‍ തുടരുമെന്ന് കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ.ദൗത്യം നാളെ പൂര്‍ണമാകുമെന്നും അതുവരെ മാധ്യമങ്ങള്‍ തടസ്സപ്പെടുത്തരുതെന്നും ഒരോ മണിക്കൂറിലും വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെയാണ്. അര്‍ജുനെ നാളെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോറി ഉയര്‍ത്തുന്നതിനായി കൃത്യമായ ആക്ഷന്‍ പ്ലാനാണ് നാവികസേനയും കരസേനയും തയ്യാറാക്കിയിരിക്കുന്നത്. അര്‍ജുന്‍ ക്യാബനില്‍ ഉണ്ടോയെന്ന് കണ്ടെത്തും.അതിനായി മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തും. അതിനുശേഷമായിരിക്കും ട്രക്ക് പുറത്തെടുക്കുക. ഡ്രോണ്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ ഉപകരണങ്ങള്‍ നാളെ എത്തും. കൂത്തൊഴിക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്തും തുടര്‍ന്ന് ലോറി ലോക്ക് ചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുമെന്നും എംഎൽ എ അറിയിച്ചു. തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും മണ്ണ് മാറ്റുന്നത് തുടരുകയാണ്. എത്രത്തോളം മണ്ണ് നദിയില്‍ ട്രക്കിനു മുകളിലുണ്ടെന്നതില്‍ വ്യക്തതയില്ലന്നും അദ്ദേഹം പറഞ്ഞു.