യോഗ്യത ഉദ്യോഗാർത്ഥികൾക്ക് ഒരു ലക്ഷം രൂപ ധനസഹായം; ‘രാജീവ് ഗാന്ധി സിവിൽസ് അഭയഹസ്തം’ പദ്ധതിക്ക് തുടക്കം…

ഹൈദരാബാദ്: യു.പി.എസ്‌.സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന സംസ്ഥാനത്തെ ഉദ്യോഗാർത്ഥികൾക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതിയുമായി തെലങ്കാന സർക്കാർ. ഉദ്യോഗാർഥികൾക്ക് ഏറെ സഹായകമാകുന്ന ‘രാജീവ് ഗാന്ധി സിവിൽസ് അഭയഹസ്തം’ പദ്ധതി ഇന്നുമുതൽ ആരംഭിച്ചതായ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. ഉദ്ഘാടനം പ്രജാഭവനിൽ വച്ച് നടന്നു.

സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുന്നതിനാണ് പദ്ധതിയുടെ മുഖ്യ ലക്‌ഷ്യം. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാൻ അഭയഹസ്തം പദ്ധതിക്കുള്ള അപേക്ഷകൾ മുഖ്യമന്ത്രി പുറത്തിറക്കി.

ഔദ്യോഗിക കണക്കുകൾ പ്രകാരം, തെലങ്കാനയിൽ നിന്ന് ഏകദേശം 50,000 ഉദ്യോഗാർത്ഥികൾ എല്ലാ വർഷവും സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് എൻറോൾ ചെയ്യുന്നുണ്ട്.

സഹായം ലഭിക്കാൻ പരീക്ഷയുടെ പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയ അപേക്ഷകർ തെലങ്കാനയിൽ സ്ഥിര താമസക്കാരായിരിക്കണം, കുടുംബത്തിന്റെ വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയരുത്, കേന്ദ്ര-സംസ്ഥാന ജീവനക്കാരാകരുത് എന്നിവയാണ് നിബന്ധനകൾ.

Related Articles

Back to top button