യൂസഫലിയുടെ അതിഥിയായി രജനികാന്ത് എത്തി..റോൾസ് റോയ്സിൽ കറങ്ങി നടന്നു..വീഡിയോ….

പ്രമുഖ വ്യവസായിയും ലുലു ​ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയുടെ അതിഥിയായി എത്തി സൂപ്പർസ്റ്റാർ രജനികാന്ത്. യൂസഫലിയുടെ അബുദാബിയിലെ വീട്ടിൽ ആണ് രജനീകാന്ത് എത്തിയത്. ഇദ്ദേഹത്തിൻറെ ബിസിനസ് ആസ്ഥാനത്തും രജനീകാന്ത് സന്ദർശനം നടത്തി. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗ്ലോബൽ ഹെഡ് ക്വാർട്ടേഴ്സിൽ ആണ് സൂപ്പർസ്റ്റാർ ആദ്യം എത്തിയത്. അവിടെനിന്നും ഡ്രൈവ് ചെയ്താണ് യൂസഫലി രജനീകാന്തിനെ തൻറെ വീട്ടിലേക്ക് സ്വീകരിച്ചത്.

റോൾസ് റോയ്സിൽ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്കു കൊണ്ട് പോയത്. യൂസഫലിയുടെ വീട്ടില്‍ ഏറെ നേരം ചെലവഴിച്ച ശേഷമാണ് രജനികാന്ത് മടങ്ങിയത്. രജനിയുടേയും യൂസഫലിയുടേയും കാർ യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. സുരേഷ് ബാലാജി ആണ് ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചത്.

Related Articles

Back to top button