യൂറോപ്യൻ യൂണിയൻ്റെ വനനിയമം;റബ്ബർ കയറ്റുമതിക്ക് ദോഷകരമാകാതിരിക്കാൻ നടപടി സ്വീകരിക്കും
യൂറോപ്പ്യൻ യൂണിയൻറെ പുതിയ വന നിയമം രാജ്യത്തെ റബ്ബർ കയറ്റുമതിയെ ദോഷകരമായി ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ. കോട്ടയത്ത് മാധൃമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ഡിസംബർ 31 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.ഇതനുസരിച്ച് വനഭൂമിയിലെ റബ്ബർ ഉൽപ്പന്നങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാവില്ല.
വനം കയ്യേറ്റങ്ങൾക്കെതിരെ യൂറോപ്പ് നടപ്പാക്കുന്ന കർശന നിയമത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നിയന്ത്രണവും. പ്രകൃതി സൗഹാർദ്ദപരമായ ഉത്പാദന രീതികൾ ലോകമെമ്പാടും ശീലമാക്കുക എന്നതാണ് ഈ നിയമനിർമ്മാണത്തിന്റെ ലക്ഷൃം. ഇതിനെ മറികടക്കാൻ രാജ്യത്തെ റബ്ബർ കൃഷി മേഖലയിൽ ആവശ്യമായ കാര്യങ്ങൾ നടപ്പാക്കുന്നതിന് സേവന ദാതാവിനെ കണ്ടെത്താൻ നടപടി തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.
ഉയരുന്ന റബ്ബർ വിലയുടെ
നേട്ടം സ്വന്തമാക്കാൻ റബർ കർഷകർ ശ്രമിക്കണം. എന്നാൽ ഉൽപാദനത്തിലുള്ള കുറവും.ടാപ്പിംഗ് കുറഞ്ഞതും കർഷകർക്ക്
തിരിച്ചടിയായി രിക്കുകയാണ്. ആഭ്യന്തര റബ്ബറിന്റെ ആവശ്യം വാഹന നിർമ്മാണ വിപണിയിൽ വർദ്ധിച്ചുവരികയുമാണ്. ഇത് പ്രയോജനപ്പെടുത്താൻ റബർ കർഷകർ ശ്രദ്ധിക്കണം.
റബ്ബർ ഉത്പാദനം മെച്ചപ്പെടുത്താൻ ആവർത്തന കൃഷിക്കായി ഹെക്ടറിന് 40000 രൂപ ധനസഹായം നൽകും.ഇതിൽ 30000 രൂപ തൈ നടുന്ന വർഷവും 10000 രൂപ രണ്ടാം വർഷത്തിലും നൽകും.റബ്ബർ റെയിൻഗാർഡിംഗിന് റബ്ബർ ഉത്പാദക സംഘത്തിൽ നിന്ന് വാങ്ങിക്കുന്ന സാധന ങ്ങൾക്ക് സബ്സിഡി നൽകും. കൂടാതെ ജിഎസ്ടി അംഗീകൃത കടകളിൽ നിന്ന് വാങ്ങിക്കുന്ന സാധന സാമഗ്രഹികൾക്കും ഉത്പാദക സംഘം പ്രസിഡണ്ടിന്റെ അനുമതി പത്രപ്രകാരവും കർഷകർക്ക് ഇതേ സബ്സിഡി നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.