യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സമാന്തരനീക്കം ശക്തമാക്കി ചാണ്ടി ഉമ്മൻ….

തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സമാന്തരനീക്കം ശക്തമാക്കി ചാണ്ടി ഉമ്മൻ. ഔട്ട് റീച്ച് സെല്ലിന്‍റെ അധ്യക്ഷ പദവിയില്‍നിന്ന് നീക്കിയതാണ് നേതൃത്വത്തിനെതിരെ നീങ്ങാന്‍ കാരണം. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയില്‍ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ പരോക്ഷ വിമര്‍ശനവും ഉയര്‍ന്നു.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെര‍ഞ്ഞെടുപ്പില്‍ എ ഗ്രൂപ്പില്‍ നിന്ന് ഭിന്നിച്ചുനിന്നാണ് ചാണ്ടി ഉമ്മന്‍ പക്ഷം വോട്ടുചെയ്തത്. എന്നിട്ടും രാഹുല്‍ മാങ്കൂട്ടം പ്രസി‍ഡന്‍റായി. ചാണ്ടി ഉമ്മനും സംഘവും സംഘടനാപരമായി ശത്രുപക്ഷത്താവുകയും ചെയ്തു. ഔട്ട് റീച്ച് സെല്ലിന്‍റെ അധ്യക്ഷ പദവിയായിരുന്നു സംഘടനാ പ്രവര്‍ത്തനത്തിനുള്ള പിടിവള്ളി. എന്നാല്‍, കഴിഞ്ഞ ദിവസം ദേശീയ നേതൃത്വം പദവിയില്‍ നിന്ന് ചാണ്ടിയെ നീക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമാണ് ഇതിനായി ചരട് വലിച്ചതെന്നാണ് ചാണ്ടി പക്ഷം വ്യക്തമാക്കുന്നത്.

Related Articles

Back to top button