യൂണിഫോമിന് തുണി നെയ്തവരെയും പറ്റിച്ച് സർക്കാർ ….
സ്കൂള്‍ യൂണിഫോമിന് തുണി നെയ്തവർക്ക് കൂലി നൽകാതെ സർക്കാർ .കൈത്തറി വികസന കോര്‍പറേഷന് കീഴില്‍ ജോലി ചെയ്യുന്ന നെയ്ത്തുകാര്‍ക്കാണ് കൂലി നൽകാതെ സർക്കാർ പറ്റിച്ചത് . 10 മാസത്തെ വേതനമാണ് ഇവർക്ക് നൽകാനുള്ളത് .ഇതിന് പുറമേ ക്ഷേമപെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കടുത്ത ജീവിത പ്രതിസന്ധിയിലാണ് സാധാരണക്കാരായ കൈത്തറി തൊഴിലാളികള്‍.
2023 ജൂണ്‍ മാസത്തിനു ശേഷം ഇവർക്ക് ആർക്കും തന്നെ വേതനം കിട്ടിയിട്ടില്ല എന്നാണ് തൊഴിലാളികൾ പറയുന്നത് .സംസ്ഥാനമെമ്പാടുമായി ഏതാണ്ട് ആറായിരത്തോളം തൊഴിലാളികള്‍ കൂലി കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്. ക്ഷേമനിധിയിലേക്ക് ഇവരില്‍ നിന്നും കൃത്യമായി പണം പിരിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ടും മാസങ്ങളായി . തൊഴിലാളികളില്‍ ഏറിയ പങ്കും വയോധികരാണ്. പരാതികൾ കൊടുത്തിട്ടും പ്രതിഷേധങ്ങൾ നടത്തിയിട്ടും യാധൊരുവിത പ്രയോജനമുണ്ടായിട്ടില്ലന്നും തൊഴിലാളികൾ പറയുന്നു .