യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി..ലൈസൻസ് റദ്ദാക്കി…
ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി.ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടേതാണ് നടപടി. വാഹനത്തിന്റെ രജിസ്ട്രേഷന് നേരത്തെ റദ്ദാക്കിയിരുന്നു.പിന്നാലെയാണ് ലൈസൻസും റദ്ദാക്കിയത് .തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടി.
. ഓടുന്ന കാറില്‍ സ്വിമ്മിംഗ് പൂള് ഒരുക്കി കുളിച്ചതോടെയാണ് സഞ്ജുവിനെ എംവിഡി കുടുക്കിയത്. വിഷയത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. അതേസമയം കാനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം തുടരുകയാണ്.