യൂട്യൂബ് ഇളക്കി മറിച്ചു അല്ലുഅർജ്ജുൻറെ ‘പുഷ്പ 2’ ടീസർ….

അല്ലു അർജുൻ നായകനായി എത്തുന്ന ‘പുഷ്പ 2; ദ റൂൾ’ വിന്റെ ടീസർ പുറത്ത്. അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് അണിയപ്രവർത്തകർ ടീസർ പുറത്ത് വിട്ടത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ മിനിറ്റുകൾ കൊണ്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിട്ടുണ്ട്. നിർമാതാക്കാളായ മൈത്രി മൂവി മേക്കേഴ്‌സ് പുറത്ത് വിട്ട ടീസർ അഞ്ചുമണിക്കൂർ കൊണ്ട് 11 മില്യൻ പേരാണ് കണ്ടിരിക്കുന്നത്.അർദ്ധനാരീ വേഷത്തിലെത്തിലുള്ള അല്ലു അർജുന്റെ വേഷപ്പകർച്ചയും കിടിലൻ ആക്ഷൻ രംഗങ്ങളുമാണ് ടീസറിന്റെ ഹൈലൈറ്റ്. ആഗസ്റ്റ് 15 നാണ് സിനിമ ആഗോള തലത്തിൽ റിലീസിനെത്തുന്നത്. അതേസമയം, സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന്റെ സീനുകൾ ഇല്ലാത്തത് നിരാശ നൽകിയെന്നാണ് ചില ആരാധകരുടെ കമന്റ്. അല്ലു അർജുനും ടീസർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും നൽകിയ ജന്മദിനാശംസകൾക്ക് ഒരുപാട് നന്ദി.എന്റെ ഹൃദയം നിറഞ്ഞ നന്ദി സൂചകമായി ഈ ടീസർ എടുത്തുകൊള്ളുക എന്ന അടിക്കുറിപ്പോടെയാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്.

Related Articles

Back to top button