യൂട്യൂബും പണിമുടക്കി; പരാതിയുമായി ഉപയോക്താക്കൾ…

മൈക്രോസോഫ്റ്റ് വിൻഡോസിന് പിന്നാലെ യൂട്യൂബും പണിമുടക്കിയതായി പരാതി. ചില യൂട്യൂബ് ഉപയോക്താക്കൾക്ക് വിഡിയോകൾ അപ്ലോഡ് ചെയ്യാൻ തടസ്സത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്. യുട്യൂബ് ആപ്, വെബ്സൈറ്റ് എന്നിവയിലെല്ലാം പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് ഡൗൺ ഡിറ്റേക്ടർ ആപിൽ യൂട്യൂബിലെ പ്രശ്നത്തെ കുറിച്ച് ഉ​പഭോക്താക്കൾ ആദ്യമായി പരാതി ഉന്നയിച്ചത്. മൂന്നേകാലോടെ പ്രശ്നം ഗുരുതരമാവുകയായിരുന്നു. വെബ്സൈറ്റ് നൽകുന്ന വിവരപ്രകാരം 43 ശതമാനം പേർ യൂട്യൂബിന് ആപിന് പ്രശ്നമുണ്ടെന്ന പരാതി ഉന്നയിച്ചിട്ടുണ്ട്. 33 ശതമാനം പേർക്ക് വിഡിയോ അപ്ലോഡ് ചെയ്യുന്നതിലും 23 ശതമാനം പേർക്ക് യൂട്യൂബ് വെബ്സൈറ്റ് ലഭിക്കാത്തതിലുമാണ് പരാതി.

പല ഉപഭോക്താക്കളും വിഡിയോ ഫീഡുമായി യൂട്യൂബിന്റെ പ്രശ്നത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അതേസമയം, നിലവിൽ ചെറിയ വിഭാഗം ഉപഭോക്താക്കൾക്ക് മാത്രമാണ് തടസ്സം നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button