യൂടൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം.. കെ ജാമിദക്കെതിരെ കേസ്…
വയനാട്: കെ ജാമിദയ്ക്കെതിരെ വിദ്വേഷ പ്രചാരണത്തിന് കേസ്. പൂക്കോട് വെറ്റനറി കോളേജിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് വൈത്തിരി പൊലീസാണ് ജാമിദയ്ക്കെതിരെ കേസെടുത്തത്. ‘ജാമിദ ടീച്ചർ ടോക്സ്’ എന്ന യൂടൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിലാണ് നടപടി. വിദ്വേഷവും വ്യാജവുമായ പ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം തകര്‍ക്കാന്‍ ജാമിദയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായതായി പൊലീസ് വിവരിച്ചു.