യുവ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതി മറ്റൊരു യുവതിയെയും പീഡിപ്പിച്ചു..കുറ്റം സമ്മതിച്ച് സഞ്ജയ് റോയ്…

കൊൽക്കത്തയിൽ ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് മുൻപ് പ്രതി മറ്റൊരു സ്ത്രീയെയും ലൈം​ഗിക പീഡനത്തിന് ഇരയാക്കിയെന്ന് റിപ്പോർട്ട്.നുണപരിശോധനക്കിടെയാണ് പ്രതി ഇ കാര്യം വെളിപ്പെടുത്തിയത്.കുറ്റകൃത്യത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാമുകിയെ വിഡിയോ കോളില്‍ വിളിച്ച് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്നും സഞ്ജയ് റോയ് നുണപരിശോധനയില്‍ സമ്മതിച്ചതായും പറയുന്നു.

കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് സുഹൃത്തുമായി പ്രദേശത്തെ റെഡ് സ്ട്രീറ്റ് സന്ദർശിച്ചിരുന്നുവെന്നും അവിടെ വെച്ച് ആരുമായും ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടില്ലെന്നും പ്രതി പറഞ്ഞു.കുറ്റകൃത്യം നടക്കുന്ന ദിവസം പ്രതി സുഹൃത്തുമൊത്ത് മദ്യപിച്ചിരുന്നു. പിന്നീട് തെക്കൻ കൊൽക്കത്തയിലുള്ള റെഡ് സ്ട്രീറ്റിലേക്കും പോയി. ഇവിടേക്ക് പോകുന്നതിനിടെയാണ് മറ്റൊരു യുവതിയെ ഇയാൾ ഉപദ്രവിച്ചത്. പുലർച്ചെ 4.03 ഓടെയാണ് പ്രതി ആർജി കർ ആശുപത്രിയിലെത്തുന്നത്. സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്ന യുവ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം സഞ്ജയ് റോയ് സുഹൃത്തായ അനുപം ദത്തയുമായി കൂടിക്കാ്ച നടത്തിയിരുന്നതായാണ് റിപ്പോർട്ട്.

അതേസമയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്റെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. ബലാത്സംഗവും കൊലപാതകവും ആത്മഹത്യയാക്കാന്‍ സന്ദീപ് ഘോഷ് ശ്രമിച്ചതായും ആരോപണമുണ്ട്. എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ 12 മണിക്കൂറിലധികം സമയം എടുത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞയാഴ്ച സുപ്രീംകോടതി കൊല്‍ക്കത്ത പൊലീസിനോട് ചോദിച്ചിരുന്നു. സന്ദീപ് ഘോഷിനെതിരായ സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button