യുവ ഡോക്ടര്‍ കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സിബിഐ അറസ്റ്റിൽ….

കൊല്‍ക്കത്തയിൽ മെഡിക്കൽ വിദ്യാർത്ഥിനി ബലാത്സംഗക്കൊലയ്ക്ക് ഇരയായ ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസില്‍ സിബിഐ ആണ് സന്ദീപ് ഘോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ആർജി കറിലെ അഴിമതി അന്വേഷിക്കുന്ന സിബിഐ നേരത്തെ ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. അഴിമതിക്കേസിൽ സന്ദീപ് ഘോഷിനെ സിബിഐ സംഘം വീട്ടിലെത്തി ചോദ്യംചെയ്യുകയും ചെയ്തു.

കഴിഞ്ഞ രണ്ട് ആഴ്ചയോളമായി സന്ദീപിനെ സിബിഐ ചോദ്യം ചെയ്തുവരികയായിരുന്നു. ബലാത്സംഗക്കേസില്‍ സന്ദീപിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.

Related Articles

Back to top button