യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു….
അരൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചന്തിരൂർ കൂട്ടുങ്കൽ കെ.എ.അഭിജിത്ത് (38) ആണ് മരിച്ചത്. എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് അരവിന്ദൻ. മാതാവ് പുഷ്പ . അഭിലാഷ്, അശ്വതി സഹോദരങ്ങളാണ്.