യുവാവ് പൊട്ട കിണറ്റിൽ വീണു… പിന്നാലെ സുഹൃത്തുക്കളും….

തിരുവനന്തപുരം: ആറ്റിങ്ങലിൽ പൊട്ട കിണറ്റിൽ വീണ യുവാക്കളെ രക്ഷിച്ചു. ആറ്റിങ്ങൽ കാട്ടുമ്പുറം കാട്ടുവിള വീട്ടിൽ നിഖിൽ (19), നിതിൻ (18), പുത്തൻവിള വീട്ടിൽ രാഹുൽ രാജ് (18) എന്നിവർ ആണ് കിണറ്റിൽ വീണത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. ഒരാള് കിണറ്റിൽ അകപെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ കൂടെ ഉളളവർ കൂടി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സാധ്യമല്ലാതെ വന്നതോടെ ഫയർഫോഴ്സിന്‍റെ സഹായം തേടി. ഫയർ ഫോഴ്സ് എത്തി മൂവരെയും കരയ്ക്ക് എത്തിക്കുകയായിരുന്നു. കിണറ്റിൽ നിന്നും രക്ഷിച്ച ഇവരെ ആറ്റിങ്ങൽ ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ നിതിൻ, രാഹുൽ രാജ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button