യുവാവ് പുഴയിൽ വീണ് മുങ്ങി മരിച്ചു…
കോഴിക്കോട്: വിനോദസഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശിയായ ഗൗഷിക് ദേവാ(22)ണ് മരിച്ചത്. മാഹിയിലെ ദന്തൽ കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ആറംഗ സംഘം കൂവപ്പൊയിൽ പറമ്പിൽ പുഴയിൽ ഇറങ്ങുകയായിരുന്നു. ഗൗഷിക് കാൽ തെന്നി വെള്ളത്തിൽ വീണു. നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.