യുവാവ് പുഴയില്‍ ചാടി മരിച്ചു

കോഴിക്കോട്: യുവാവ് പുഴയില്‍ ചാടി മരിച്ചു. ബാലുശ്ശേരിയില്‍ ചെരുപ്പ് കട നടത്തുന്ന കൊയിലാണ്ടി പാലക്കുളം സ്വദേശിയായ പോവത്തുകണ്ടി രാജേഷ്(40) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാജേഷ് കണയങ്കോട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്.ബാലുശ്ശേരിയില്‍ നിന്ന് കണയങ്കോട് എത്തിയ രാജേഷ് പാലത്തിന്റെ രണ്ടാമത്തെ തൂണില്‍ ഫോണ്‍ വെച്ചശേഷം താഴേക്ക് ചാടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പുതിയാപ്പ കോസ്റ്റ് ഗാര്‍ഡ് അംഗവും നാട്ടുകാരനുമായ പി.കെ ഷെഫീഖിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. അധികം വൈകാതെ ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. ഒന്നര മണിക്കൂറിന് ശേഷം രാജേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടുത്തിടെയാണ് രാജേഷിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ – രാധിക. അച്ഛന്‍ – രാമന്‍. അമ്മ – ദേവി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ നടക്കും.

Related Articles

Back to top button