യുവാവിന് വെട്ടേറ്റു… പ്രതിക്കായി തിരച്ചിൽ….

കൊല്ലം : ചിതറയിൽ യുവാവിന് വെട്ടേറ്റു. ജെസിബി ഓപ്പറേറ്ററായ ചിതറ സ്വദേശി റാഫിയ്ക്കാണ് പരിക്കേറ്റത്. രാത്രി എട്ടരയോടെ പെട്രോൾ പമ്പിൽ വെച്ചായിരുന്നു ആക്രമണം. മറ്റൊരു ജെസിബിയുടെ ഉടമയാണ് വെട്ടിയതെന്നാണ് റാഫിയുടെ മൊഴി. ജെസിബി ഒപ്പറേറ്ററെ മർദ്ദിച്ചതുമായി ബന്ധപെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. താടിയ്ക്ക് വെട്ടേറ്റ റാഫി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.

Related Articles

Back to top button